ദോഹ: മനുഷ്യാവകാശ സംരക്ഷണം, അന്താരാഷ്ട്ര നിയമം, സമാധാനം, മാനുഷിക പ്രവർത്തനം എന്നീ മേഖലകളിൽ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായി ദോഹയിലെ വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായും വിദഗ്ധ കേന്ദ്രങ്ങളുമായും അറബ്-യൂറോപ്യൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഇന്റർനാഷണൽ ലോയുടെ ഉന്നതതല പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. വേൾഡ് ഇൻവെസ്റ്റ്മെന്റ് ഫോറം 2026-ൽ പങ്കെടുത്ത ശേഷമായിരുന്നു പ്രതിനിധി സംഘത്തിന്റെ ഈ സന്ദർശനം.
സെന്ററിന്റെ ദോഹയിലെ ഔദ്യോഗിക പ്രതിനിധിയും ജനറൽ സെക്രട്ടറിയേറ്റ് അംഗവുമായ ശൈഖ ഗാനിം അൽ ഖുബൈസിയുടെ നേതൃത്വത്തിലാണ് സംഘം സന്ദർശനം നടത്തിയത്. ......
ഒരു കാലത്ത് മഹാനഗരമായ മുംബയ്യുടെ ഉറക്കം കെടുത്തിയിരുന്ന അധോലോക കുറ്റവാളികൾ പത്തിമടക്കിയപ്പോൾ തലപൊക്കിയ അൻമോൾ ബിഷ്ണോയ് തിഹാർ ജയിലിൽ കിടന്നും മുംബയ്ക്ക് തലവേദന സൃഷ്ടിക്കുകയാണ്.
മുംബയിൽ സമാന്തര ഭരണത്തിന് ആരെയും അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഏക്നാഥ് ശിന്ദേ, വെടിയേറ്റ ബോളിവുഡ് യുവനടൻ ടൈഗർ ഷ്റോഫിന്റെ വസതി സന്ദർശിച്ചപ്പോൾ ഉറപ്പു പറഞ്ഞെങ്കിലും അത് വെറും വാക്കാനാകാനാണ് സാധ്യത.
രണ്ടു വർഷത്തിനു മുൻപ് 2024 ഒക്ടോബർ 12 ന് മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ധിഖിനെ ബിഷ്ണോയ് സംഘം വധിച്ചെങ്കിലും ഇന്നും കേസെങ്ങും എത്തിയിട്ടില്ലെന്നാണ്, സിദ്ധിഖിന്റെ ഭാര്യ ശേഹ്സീൻ തന്നെ ആരോപിക്കുന്നത്. കേസിൽ 27 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ബിഷ്ണോയിയെ മുംബയിൽ എത്തിച്ച് ചോദ്യം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടിട്ടും അതിനിയും നടന്നിട്ടില്ല. ......
സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത് മുസ്ലിം സംഘടനകൾക്കിടയിലും, രാഷ്ട്രീയ കേന്ദ്രങ്ങളിലും പുതിയ വിവാദത്തിന് തുടക്കമിട്ടു. വിഷയത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലാണ് കാര്യങ്ങൾ മുന്നേറിയത്. ......
തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ ഉദ്യോഗസ്ഥരിലേക്ക്. പരീക്ഷാ വിവാദത്തിൽ തനിക്ക് പങ്കില്ലെന്ന് പിഎസ്സി സെക്രട്ടറി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ......
അധീശശക്തികളാൽ അടിച്ചമർത്ത പ്പെടുകയും മാനുഷികമായ പരിഗണനകൾ നിഷേധിക്കപ്പെടുകയും അയിത്തവും തൊട്ടുകൂടായ്മയും കെട്ടിയേല്പിച്ചും സാമൂഹിക ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിപ്പായിക്കപ്പെട്ടവരുടെയും ഇടയിൽ നിന്ന് സൂര്യശോഭയോടെ ഉയർന്നുവന്ന സാമൂഹൃവിപ്ലവകാരിയാണ് മഹാത്മാ കാവാരിക്കുളം കണ്ഠൻകുമാരൻ. (1863-1934)
സാമൂഹിക അസമത്വങ്ങളോട് കലഹിച്ചുകൊണ്ട് തന്റെ ജനതയെ ഒരു ജ്ഞാനാർജ്ജിത സമൂഹമാക്കാൻ പുരുഷായുസ് സമർപ്പിച്ച കാലത്തിന്റെ കർമ്മസാക്ഷി മഹാത്മ കാവാരിക്കുളം കണ്ഠൻകുമാരന്റെ 163 -ാം ജയന്തി ഒക്ടോബർ 26-ാം തീയതി നാടെങ്ങും ഇന്ന് ആഘോഷപൂർവ്വം നടന്നു. ......
ദോഹ: ഇടപ്പാളയം ഖത്തർ ചാപ്റ്ററിന്റെ ആർട്സ് ആൻഡ് കൾച്ചറൽ വിംഗിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ഒക്ടോബർ 29ന് വൈകിട്ട് ഏഴിന് അൽ റയ്യാൻ പാർക്കിൽ നടന്ന സംഗമത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മറ്റ് മെമ്പർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു.
ആർട്സ് ആൻഡ് കൾച്ചറൽ വിംഗ് ഹെഡ് ഉസ്മാൻ സ്വാഗതം ആശംസിച്ചു. ......
ദോഹ: മലയാള ചലച്ചിത്രസംഗീത ലോകത്തെ അനശ്വര സംഗീതപ്രതിഭ ദേവരാജൻ മാസ്റ്ററുടെ ഓർമകൾക്ക് സംഗീതാർച്ചനയൊരുക്കി ‘ഈ മനോഹര തീരത്ത്’ എന്ന പേരിൽ ഗ്രാമഫോൺ ഖത്തർ സംഘടിപ്പിച്ച സ്മരണാഞ്ജലി സീസൺ 5 ശ്രദ്ധേയമായി. മലയാളിയുടെ ഹൃദയത്തിൽ കാലാതീതമായി നിലകൊള്ളുന്ന ദേവരാജൻ മാസ്റ്ററുടെ അനശ്വര ഗാനങ്ങളെ കോർത്തിണക്കിയ പരിപാടി, സംഗീതാസ്വാദകർക്ക് ഗൃഹാതുരമായ അനുഭവമായി.
മാസ്റ്ററുടെ സംഗീതസമ്പന്നമായ ഓർമകളെ പുതുതലമുറയിലേക്ക് പകരുന്നതിനൊപ്പം, പഴയകാല മലയാള ചലച്ചിത്രഗാനങ്ങളുടെ സൗന്ദര്യവും ഭാവതീവ്രതയും വീണ്ടും ആസ്വാദകഹൃദയങ്ങളിൽ നിറയ്ക്കുന്നതിലും പരിപാടി ശ്രദ്ധേയമായി.
പരിപാടിയുടെ സംവിധാനവും അവതരണവും നിർവഹിച്ച ഡോക്ടർ റഷീദ് പട്ടത്ത് ഗാനങ്ങളുടെ പശ്ചാത്തലവും വൈകാരികതയും ആസ്വാദകരിലേക്ക് പകർന്നുനൽകിയ വേറിട്ട അവതരണശൈലിയിലൂടെ പരിപാടിക്ക് പുതുമയാർന്ന മാനം നൽകി. ......
ഇൻഡ്യൻ ജനാധിപത്യ പ്രാതിനിധ്യ നിയമപ്രകാരം 18 വയസ്സ് വോട്ടവകാശം സിദ്ധിക്കുന്നവർക്ക് വോട്ടർപട്ടികയിൽ പുതുതായി വോട്ടുചേർക്കുകയും, മരിച്ചവരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യുന്ന ഒരു ജൈവ പ്രക്രിയയാണ് SIR പ്രത്യേക തീവ്ര പുനർനിർണ്ണയം എന്ന Special Intensive Revision. ഇത് എന്റെ വാക്കുകളല്ല. ......
വയനാട് ജില്ലയിലെ മെഡിക്കൽ കോളേജ് വിപുലീകരണങ്ങളുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കമ്മിറ്റികളിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ തുറന്ന പോരുകളായി മാറിയതോടെ ജില്ലയിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനങ്ങളും നിശ്ചലമാകുന്നു.
വയനാട് ജില്ലയിലെ മാനന്തവാടിയിൽ പ്രവർത്തനം ആരംഭിച്ച വയനാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കൽപ്പറ്റയിലേക്ക് മാറ്റി പ്രവർത്തനം തുടരണമെന്നും, മാനന്തവാടിയിൽ തന്നെ നിലനിർത്തണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായതോടെ മെഡിക്കൽ കോളേജിന്റെ വികസനപ്രവർത്തനങ്ങളും താളം തെറ്റിയിരിക്കുകയാണ്.
യു.ഡി.എഫിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾക്കൊപ്പം ആരോഗ്യവകുപ്പിലെ കെടുകാര്യസ്ഥത കൂടി ചേർന്നപ്പോൾ ജില്ലയിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനങ്ങൾ നിലച്ചിരിക്കയാണ്. ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരെ തലങ്ങും വിലങ്ങും മാറ്റുന്നതിനോടൊപ്പം ജീവനക്കാരെയും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്ഥലം മാറ്റിക്കൊണ്ടിരിക്കുകയാണ്. ......
ചെറുകര സണ്ണീലൂക്കോസ്
നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് നടന്ന വിപുലീകൃത സംസ്ഥാന സമിതിക്കുശേഷം ഒക്ടോബർ 22, 23 തീയതികളിൽ ചേർന്ന സി.പി.ഐ(എം) സംസ്ഥാന സമിതിയോഗം വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാൻ പാർട്ടി അടിത്തറ ശക്തമാക്കാനുള്ള വിപുലമായ പദ്ധതികൾക്കാണ് രൂപം നൽകിയിട്ടുള്ളത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളും പ്രാദേശിക കൂട്ടായ്മകളും സജീവമാക്കുന്നതിന് യോഗം മുൻഗണന നൽകി.
പാർട്ടി അംഗങ്ങളുടെയും നേതാക്കളുടെയും ജനങ്ങളോടുള്ള പെരുമാറ്റം, പ്രവർത്തനശൈലി എന്നിവ കൃത്യമായി നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള 'പെർഫോമൻസ് ടെസ്റ്റ്' നടത്താനും തീരുമാനിച്ചിട്ടുണ്ട്. ......